- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി പുറത്താക്കി
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി പുറത്താക്കി
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നു പുറത്താക്കി. കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി കോളനി ഭാഗത്ത് പേരോത്ത് വീട്ടില്‍ ജിബിന്‍ ബിനോയി (26)യെയാണ് കോട്ടയത്ത് നിന്നു കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് നാടുകടത്തിയത്.
ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജിബിന്‍ ബിനോയിക്ക് ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
Next Story