- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ എത്തിയതിന്റെ പത്തോ-പതിനഞ്ചോ വോട്ടിന് മുന്‍പാണ് എന്റെ വോട്ട് ചെയ്തുപോയിരിക്കുന്നത്; വോട്ട് ചെയ്ത ആള്‍ ഇട്ട ഒപ്പ് എന്റേതല്ല'; കൊച്ചിയില്‍ പരാതിയുമായി യുവാവ്
കൊച്ചി: കൊച്ചി നഗരസഭയിലെ 27-ാം ഡിവിഷനില്‍ കള്ളവോട്ട് ആരോപണം. യുവാവ് വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റാരോ വോട്ട് ചെയ്തുപോയെന്നാണ് കണ്ടെത്തിയത്. 27-ാം വാര്‍ഡിലെ ജെയ്സണ്‍ സെബാസ്റ്റ്യന്‍ എന്ന വോട്ടറാണ് പോളിങ് ബൂത്തിലെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തിയത്. പരാതിപ്പെട്ടതോടെ ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചെന്ന് യുവാവ് പ്രതികരിച്ചു.
''തിരിച്ചറിയല്‍ രേഖ കൊടുത്തതിന് പിന്നാലെയാണ് വോട്ട് ചെയ്യല്ലേ എന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഞാന്‍ എത്തിയതിന്റെ പത്തോ-പതിനഞ്ചോ വോട്ടിന് മുന്‍പാണ് എന്റെ വോട്ട് ചെയ്തുപോയിരിക്കുന്നത്. വോട്ടര്‍സ്ലിപ്പിലും തിരിച്ചറിയല്‍ കാര്‍ഡിലും ഒരേ ഫോട്ടോ തന്നെയാണ്. പക്ഷേ, വോട്ട് ചെയ്ത ആള്‍ ഇട്ട ഒപ്പ് എന്റേതല്ല. പ്രായമുള്ള ഒരാള്‍ വന്ന് ചെയ്തുപോയെന്നാണ് പറയുന്നത്. ബൂത്തിലിരിക്കുന്ന ഏഴുപേര്‍ക്കും എങ്ങനെ തെറ്റുപറ്റി. അവസാനം പരാതിപ്പെട്ടതോടെ ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു'', ജെയ്സണ്‍ പറഞ്ഞു.




