തിരുവനന്തപുരം പാച്ചല്ലൂരില്‍ വോട്ട് ചെയ്യാനെത്തിയ വയോധിക ബൂത്തിനുളില്‍ കുഴഞ്ഞുവീണു മരിച്ചു. പാച്ചല്ലൂര്‍ ഗവ. LP സ്‌കൂളിലാണ് സംഭവം. കോവളം സ്വദേശി ശാന്ത (73) ആണ് മരിച്ചത്. വോട്ട് ചെയ്യാന്‍ മഷി പുരട്ടിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ബൂത്തില്‍ കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ലെന്നും വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.