- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി; ഇനി ജിദ്ദയിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറക്കാം; നിലവിൽ സർവ്വീസുകൾ ഞായറാഴ്‌ച്ച മാത്രം
റിയാദ്: ജിദ്ദയിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവിസിന് തുടക്കമായി. ഞായറാഴ്‌ച്ച രാവിലെ ആറോടെ ജിദ്ദയിൽനിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്‌സ് 798 വിമാനം ഫുൾ ബോർഡിൽ 172 യാത്രക്കാരുമായി ഉച്ചക്ക് 2.09ന് കണ്ണൂർ വിമാനത്താവളത്തിലെത്തി.
ആദ്യ സർവീസിനെ കണ്ണൂർ വിമാനത്താവളത്തിൽ ഔദ്യോഗികമായി വാട്ടർ സല്യൂട്ട് നൽകിയാണ് അധികൃതർ സ്വീകരിച്ചത്. യാത്രക്കാരുടെ വേഗത്തിലുള്ള എമിഗ്രേഷൻ ക്ലിയറൻസുകൾക്കായി പ്രത്യേക സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. തീർത്ഥാടകർക്ക് പ്രാർത്ഥനാമുറികളും വിശ്രമ സ്ഥലവുമടക്കം പ്രത്യേക സൗകര്യങ്ങളും കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.രാവിലെ 10 മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്‌സ് 799 വിമാനം 172 യാത്രക്കാരുമായി ഉച്ചക്ക് 1.35-ന് ജിദ്ദയിൽ ഇറങ്ങി.
കണ്ണൂർ - ജിദ്ദ വിമാനത്തിലെ ആദ്യ യാത്രക്കാരിൽ കൂടുതൽ പേരും ഉംറ തീർത്ഥാടകരായിരുന്നു. ജിദ്ദയിലും പരിസരങ്ങളിലുമുള്ള കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കണ്ണൂർ - ജിദ്ദ നേരിട്ടുള്ള വിമാന സർവിസിന് തുടക്കമായത്. നിലവിൽ ഞായറാഴ്‌ച്ച മാത്രമാണ് ഇരു ഭാഗത്തേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ.




