ഇരിട്ടി: തിരുവനന്തപുരം ഐഎസ്ആർഒയിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പി.സി ആനി( 70 ) ഇരിട്ടി വള്ളിത്തോട് വീട്ടിൽ അന്തരിച്ചു. ചിന്ത പബ്ലീഷേഴ്സ് മുൻ ജനറൽ മാനേജരും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായ വി കെ ജോസഫിന്റെ ഭാര്യയാണ്.

ഏക മകൻ മനു ജോസഫ് ( വാൾമാർട്ട് ബാംഗ്ളൂർ) മരുമകൾ മേരീസ്( സിവിൽ എൻജിനീയർ , ബംഗളൂരു) സംസ്‌ക്കാരം ഇരിട്ടി കുന്നോത്ത് ബുധനാഴ്ച രാവിലെ നടക്കും