അമ്പലപ്പുഴ:കമ്മൽ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ വയോധിക മരിച്ചു.മോഷണ ശ്മത്തിനിടയിൽ കള്ളൻ ചെവി പറിച്ചെടുക്കുകയും പിന്നീട് ചികിത്സയിലാവുകയും ചെയ്ത അമ്പലപ്പുഴ കോമന കണ്ടൻചേരിയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ഗൗരിയാണ് (85) മരിച്ചത്.മോഷ്ടാവ് ആരെന്ന് പോലുമറിയാതെയാണ് ഗൗരിയുടെ മരണം സംഭവിച്ചത്.

ഏതാനും മാസം മുമ്പാണ് ഉച്ചക്കുശേഷം ഇവർ വീട്ടിൽ കിടന്നുറങ്ങിയപ്പോൾ മോഷ്ടാവ് ചെവി പറിച്ചെടുത്ത് കമ്മൽ കവർന്നത്.ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.ദിവസങ്ങൾക്കുശേഷമാണ് ഗൗരി ആശുപത്രി വിട്ടത്.മോഷണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിസരങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.മാസങ്ങൾ പിന്നിട്ടിട്ടും കള്ളനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.