- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു; ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നെന്ന് ആശുപത്രി അധികൃതർ; ബംഗളൂരുവിലെ ആശുപത്രിയിൽ സന്ദർശകർക്ക് വിലക്ക്
ബംഗളൂരു:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.ബംഗളൂരവിലെ സ്വകാര്യ ആശുപത്രിയിലുള്ള ഉമ്മൻ ചാണ്ടിയുടെ ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ആരോഗ്യനില ഏറെ മെച്ചപ്പെട്ടുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ഭക്ഷണം നന്നായി കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തുവെന്നും അധികൃതർ വ്യക്തമാക്കി.
ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ യുഡിഎഫ് കൺവീനർ എംഎം ഹസൻ, മുൻ മന്ത്രി കെസി ജോസഫ്, ബെന്നി ബെഹ്നാൻ എംപി എന്നിവർ സന്ദർശിച്ചു.എന്നാൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നേരത്തെ ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിച്ചെത്തിയിരുന്നു.
Next Story




