കൊച്ചി:ക്ഷേത്രത്തിലെ തിരക്കിനിടെ മാല മോഷ്ടിച്ച് രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് ചിറ്റൂർ സ്വദേശികളായ ശീതൾ (26), ഗൗതമി (29) എന്നിവരാണ് പിടിയിലായത്.മാല മോഷണവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കൊച്ചി നഗരത്തിലെ രവിപുരം ക്ഷേത്രത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് തരക്കിനിടയിൽ യുവതികൾ മാലമോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തെ തുടർന്ന് തൃക്കാക്കര ഭാരതമാതാ കോളേജിന് സമീപത്തുവച്ചാണ് ഇവരെ പിടികൂടിയത്.