- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു മാസമായി മുടങ്ങി കിടന്ന ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം ലഭ്യമാക്കും; ധനവകുപ്പ് തുക അനുവദിച്ചു; രണ്ട് മാസത്തെ തുക ഒരുമിച്ചു കൊടുക്കാൻ അനുവദിച്ചത് 1800 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിയ ക്ഷേമപെൻഷൻ വിതരണം അടുത്തമാസം രണ്ടാം വാരം തുടങ്ങും. ഡിസംബർ രണ്ടാം വാരം മുതൽ ക്ഷേമപെൻഷൻ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. രണ്ടു മാസത്തെ തുക ഒരുമിച്ച് നൽകും. ഇതിനായി 1800 കോടി ധനവകുപ്പ് അനുവദിച്ചു.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഒക്ടോബർ, നവംബർ മാസത്തെ പെൻഷനാണ് മുടങ്ങിയത്. 61 ലക്ഷം ഗുണഭോക്താക്കളാണ് പെൻഷന് അർഹതയുള്ളത്.
പെൻഷൻ വിതരണത്തിന് പണം കണ്ടെത്തുന്നതിനായി 2000 കോടി കടമെടുക്കാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴും മന്ത്രിമാർ അടക്കമുള്ളവർക്ക് പുതിയ കാർ വാങ്ങുന്നതിനെല്ലാം പണം ധൂർത്തടിക്കുന്നതായി വിമർശനം ഉയർന്നിരുന്നു.
Next Story



