- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: പതിനഞ്ചുവയസുകാരിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ചിത്രീകരിച്ച കൗമാരപ്രായക്കാരനെതിരെ പൊലിസ് പോക്സോ കേസെടുത്തു. പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ചതിനു ശേഷം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെയാണ്. കണ്ണൂരിലെ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കൗമാരക്കാരനെതിരെ പൊലിസ് പോക്സോ കേസെടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിനും നവംബർ മാസം ഏഴാം തീയ്യതിക്കുമിടെയാണ് സംഭവം. പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ കൗമാരക്കാരൻവാട്സ് ആപ്പ് സ്റ്റാറ്റസിടുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ചിലർ പെൺകുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയും ഇവർ പൊലിസിൽ പരാതി നൽകുകയുമായിരുന്നു. കൗമാരക്കാരനെതിരെ പോക്സോ കേസെടുത്തു പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story




