ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ യുവാവ് അറസ്റ്റിൽ. കീരിത്തോട് കിഴക്കേപാത്തിക്കൽ അനന്തു ഹരിയെ(23)യാണ് കഞ്ഞിക്കുഴി പൊലീസ് അറസ്റ്റുചെയ്തത്.

ഇയാൾ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനാറുകാരിയുടെ സ്വകാര്യദൃശ്യങ്ങൾ വാങ്ങി ഭീക്ഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ വാങ്ങി പണയംെവച്ച് 4600 രൂപ തട്ടിയെടുത്തു. പലപ്പോഴായി നേരിൽ പണം വങ്ങുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്ന പ്രതിയെ വ്യാഴാഴ്ച രാത്രി എറണാകുളത്തെത്തി കഞ്ഞിക്കുഴി സിഐ. സാം ജോസിന്റെ നേതൃത്വത്തിൽ എസ്‌ഐ. ജോയി മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം വി സാജു, ബിനു സെബാസ്റ്റ്യൻ, മുഹമ്മദ് ഷാൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്.

തൊടുപുഴ പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.