കൊച്ചി: കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ അദ്ധ്യാപകൻ അറസ്റ്റിൽ. പ്ലസ്വൺ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പട്ടിമറ്റം സ്വദേശി കിരൺ എൻ തരുണിനെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം കേസായതോടെ ഇയാൾ തമിഴ്ലാട്ടിലേക്ക് കടന്നിരുന്നു. പ്രതിയെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയതാ. നാഗർകോവിലിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ വാഹനത്തിൽ വച്ചായിരുന്നു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമണം ഉണ്ടായത്. എറണാകുളത്ത് ബസ് പണിമുടക്ക് നടന്ന ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ സുരക്ഷിതമായി എത്തിക്കാമെന്ന് വീട്ടുകാർക്ക് ഉറപ്പ് നൽകിയാണ് അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയത്.

സംഭവം സുഹൃത്തുക്കളോടാണ് വിദ്യാർത്ഥിനി ആദ്യം വെളിപ്പെടുത്തിയത്. സ്‌കൂളിൽ പരാതി നൽകിയിട്ടും അധികൃതർ കണ്ണടക്കുകയാണ് ചെയ്തതെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെതിരെ വിദ്യാർതഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. വിദ്യാർത്ഥിനിയെ കൗൺസിലിങ്ങ് ചെയ്ത ഗസ്റ്റ് അധ്യപികയുടെ മൊഴി പ്രകാരമാണ് പിന്നീട് പൊലീസ് കേസെടുത്തത്. ഒളിവിൽ പോയ അദ്ധ്യാപകനെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് പിടികൂടിയത്.