- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂകയും ബധിരയുമായ 15 കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്
കാസർകോട്: കാസർകോട് ഉപ്പളയിൽ മൂകയും ബധിരയുമായ പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഉപ്പള സ്വദേശി സുരേഷിനെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2015 സെപ്റ്റംബർ 22നാണ് പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കെട്ടിയിട്ട് പീഡിപ്പിച്ചത്.
അതേസമയം, മലപ്പുറത്ത് ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മദ്രസ അദ്ധ്യാപകനായ മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ സംഖ്യ ഇരയ്ക്ക് നൽകാനും വിധിയായി.
Next Story



