- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലാലേട്ടനും മമ്മൂക്കയുമില്ലെങ്കിൽ അത് താൻ ഏറ്റെടുക്കും'; കുര്യാച്ചന് പിന്നാലെ കോരുത് മാപ്പിളയാവാനും താൻ തയ്യാറെന്ന് പൃഥ്വിരാജ്
കൊച്ചി: അടുത്തിടെയിറങ്ങിയ ചിത്രങ്ങളിൽ മാസ് ആക്ഷൻ ശ്രേണിയിൽ ഏറെ ശ്രദ്ദേയമായ ചിത്രമായിരുന്നു ഷാജി കൈലാസ് - പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന കടുവ.ബോക്‌സോഫീസിലെത്തിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ജനങ്ങൾ നൽകിയത്.അന്ന് പ്രേക്ഷകർക്കിടയിൽ ചർച്ചയായ കഥാപാത്രമായിരുന്നു കോരുത് മാപ്പിള.കടുവാക്കുന്നേൽ കുര്യാച്ചന്റെ പിതാവായ കോരുത് മാപ്പിളയെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ടൊരു സിനിമ എന്ന ആവശ്യം വരെ കടുവയക്ക് പിന്നാലെ ഉയർന്നിരുന്നു.അത്രയേറെ സ്വീകാര്യതയാണ് ഒരു സീനിൽ പോലും വരാത്ത കോരുത് മാപ്പിളക്ക് ലഭിച്ചത്.
അത്തരത്തിൽ കോരുത് മാപ്പിളക്ക് പ്രാധാന്യം നൽകി ഒരു സിനിമ വരികയാണെങ്കിൽ ആരായിരിക്കും ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് വ്യകതമാക്കുകയാണ് പൃഥ്വിരാജ്.മോഹൻലാലോ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ആ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് പൃഥ്വി കടുവ സിനിമയുടെ വിജയാഘോഷവേളയിൽ വ്യക്തമാക്കി.അവർ സമ്മതിക്കാത്തപക്ഷം താൻ നേരിട്ടിറങ്ങുമെന്നും പൃഥ്വി പറഞ്ഞു.
കൊമേഴ്സ്യൽ സിനിമകൾ ഇല്ലാത്ത സമയമായിരുന്നു അത്.ഈ ശ്രേണിയിൽ കേട്ട ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥയായിരുന്നു കടുവയുടേതെന്നും പൃഥ്വിരാജ് പറഞ്ഞു.മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച കടുവ വലിയ വിജയമായിരുന്നു.ഒരിടവേളയ്ക്ക് ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ജിനു.വി എബ്രഹാമിന്റേതായിരുന്നു.




