- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേയറുടെ ഡയസിൽ കിടന്ന് പ്രതിപക്ഷ കൗൺസിലർമാർ; പ്രതിഷേധത്തെ തുടർന്ന് ഡയസിലെത്താൻ കഴിയാതെ ആര്യ രാജേന്ദ്രൻ; നിയമന കത്ത് വിവാദത്തിൽ പ്രതിഷേധത്തിൽ അയവ് വരുത്താതെ പ്രതിപക്ഷം
തിരുവനന്തപുരം:കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം മേയർക്കെതിരായ പ്രതിഷേധത്തിൽ അയവ് വരുത്താതെ പ്രതിപക്ഷ പാർട്ടികൾ.ഇന്ന് ചേരാനിരുന്ന കൗൺസിൽ യോഗത്തിനിടെയായിരുന്നു വലിയ രീതിയിലുള്ള പ്രതിഷേധം തിരുവനന്തപുരം നഗരസഭ കൗൺസിൽ ഹാളിൽ അരങ്ങേറിയത്.പ്രതിഷേധത്തെതുടർന്ന് മേയറുടെ ഡയസിൽ കിടന്നാണ് കൗൺസിലർമാർ സമരം ചെയ്തത്.ഇന്നലെ മേയർക്കെതിരെ ശുദ്ദികലശ സമരം നടത്തിയ കോൺഗ്രസ്സ് കൗൺസിലർമാർ 'അഴിമതി മേയർ ഗോ ബാക്ക്' എന്ന ബാനർ ഉയർത്തിയാണ് ഇന്ന് നഗരസഭയിൽ പ്രതിഷേധിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ മേയർ ആര്യ രാജേന്ദ്രനെതിരെ ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ ഹാളിലെ ഡയസിലേക്കെത്താൻ മേയർക്ക് കഴിഞ്ഞില്ല.കോൺഫറൻസ് ഹാളിലെത്തിയ മേയറെ പ്രതിപക്ഷ അംഗങ്ങൾ നിലത്ത് കിടന്നാണ് തടസപ്പെടുത്തിയത്.
പിന്നീട് പ്രതിഷേധം അയവില്ലാതെ തുടരുന്നതിനിടയിൽ ഒരു സംഘം പ്രതിഷേധക്കാരെ നീക്കിക്കൊണ്ട് പൊലീസാണ് മേയർക്ക് ഡയസിലേക്ക് വഴിയൊരുക്കിയത്.പിന്നീട് യോഗം ആരംഭിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നു.മേയറുടെ അധ്യക്ഷതയിൽ യോഗം നടക്കുമ്പോഴും പ്രതിപക്ഷത്തിന്റെ മുദ്യാവാക്യം വിളിയും ബഹളവും തുടർന്നു.




