- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിങ്കൽ ക്വാറി അടച്ചുപൂട്ടണം: കുടിവെള്ളം മുട്ടിക്കുന്ന ക്വാറിക്കെതിരെ കുയിലൂരിൽ ജനകീയ പ്രതിഷേധ മാർച്ച് നടത്തി
ഇരിട്ടി: ഇരിക്കൂർ കുയിലൂരിൽ ജീവിക്കാനും കുടിവെള്ളം സംരക്ഷിക്കാനുമായി നാടിന്റെ പച്ചപ്പു നശിപിക്കുന്ന കരിങ്കൽ ക്വാറി മാഫിയക്കെതിരെ സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ അന്തിമ സമര രംഗത്തിറങ്ങി. കുയിലൂർ താഴ്‌വാരം പഴയ വില്ലേജോഫീസ് നിവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി കുയിലൂർ ചിരുകണ്ടാപുരം കുന്നിൽ പുതുതായി പ്രവർത്തനമാരംഭിച്ച കരിങ്കൽ ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് താഴ്‌വാരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ക്വാറിയിലേക്ക് ബഹുജന മാർച്ച് നടത്തി.
മാർച്ച് കുയിലൂർ പഴയ വില്ലേജോഫീസ് പരിസരത്ത് നിന്നും ആരംഭിച്ചു. ചിരുകണ്ടാപുരം കുന്നിൽ ക്വാറിക്ക് സമീപം പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി പി. ഷിനോജ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നിവിൽ മാന്വവൽ, ബിജെപി മട്ടന്നൂർ മണ്ഡലം സെൽ കോഡിനേറ്റർ സുനിൽകുമാർ, ജനതാദൾ മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് എ.കെ. ദിലീപ് കുമാർ, സിപിഐ നേതാവ് കെ.ബി. ശിവൻ, ഗ്രാമ പഞ്ചായത്തംഗം ആർ. രാജൻ എന്നിവർ പ്രസംഗിച്ചു.
കുയിലൂർ പഴയ വില്ലേജോഫീസിന് സമീപത്ത് നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.




