- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെടിയു വി സി നിയമനത്തിൽ സർക്കാരിന് പിടിവാശിയില്ല: കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കെടിയു വി സി നിയമനത്തിൽ കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് മന്ത്രി ആർ ബിന്ദു. അപ്പീൽ പോകണമോ എന്നതിൽ അടക്കം തീരുമാനം പിന്നീട്. സർക്കാരിന് പിടിവാശിയില്ല. യോഗ്യതയുടെ കാര്യത്തിൽ സർക്കാരിന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. അതിപ്പോൾ പറയുന്നില്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
സർവകലാശാല വിഷയത്തിൽ അസാധാരണ സാഹചര്യങ്ങളാണ് നിലനിൽക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പുറത്താക്കിയ വി സിയുടെ പേര് മാറ്റാതെ സാങ്കേതിക സർവകലാശാല. കെ ടി യു ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോഴും വിസിയായി കാണിച്ചിരിക്കുന്നത് ഡോ. രാജശ്രീ എം എസിനെയാണ്. സുപ്രീംകോടതി രാജശ്രീയെ പുറത്താക്കിയിട്ട് ഒന്നര മാസം കഴിഞ്ഞു.
അതേസമയം സാങ്കേതിക സർവകലാശാല വി സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസർക്കാരും പുനഃപരിശോധനാ ഹർജി നൽകി. പുറത്താക്കപ്പെട്ട വി സി ഡോ.രാജശ്രീ എം.എസും നേരത്തേ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.



