തിരുവനന്തപുരം: കോളജ് അദ്ധ്യാപകരുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോളജ് വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ഇറക്കിയ സർക്കുലറിനെ കുറിച്ച് അദ്ധ്യാപകരുടെ ഭാഗത്തുനിന്നും ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശമെന്നും മന്ത്രി പറഞ്ഞു.