കാഞ്ഞങ്ങാട്: അഞ്ചുവയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചാമുണ്ഡിക്കുന്ന് തുമ്പോടിയിലെ കെ.എൻ. ബാബുവിനെ (59) എട്ടുവർഷം കഠിനതടവിന് ശിക്ഷിച്ചു. 35,000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ നാലു മാസംകൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജി സി. സുരേഷ്‌കുമാറിന്റെ ഉത്തരവിൽ പറയുന്നു.

2019-ലാണ് കേസിനാസ്പദമായ സംഭവം. രാജപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്‌ഐ. കെ. രാജീവൻ, ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. പി. ബിന്ദു ഹാജരായി.