- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടകരോട് റെയിൽവേ കാട്ടുന്നതു കൊടുംചൂഷണം; തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തുന്ന വിശുദ്ധ യാത്രയെ കച്ചവടക്കണ്ണോടെ കാണുന്നത് ശരിയല്ല; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി അബ്ദുറഹിമാൻ
തിരുവനന്തപുരം:ശബരിമല തീർത്ഥാടകരോട് കേന്ദ്രസർക്കാരും റെയിൽവേയും കാട്ടുന്നതുകൊടുംചൂഷണമാണെന്ന് മന്ത്രി വി,അബ്ദുറഹിമാൻ. ശബരിമല തീർത്ഥാടകരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കിക്കൊണ്ടുള്ള റെയിൽവേയുടെ കൊടിയ ചൂഷണം അവസാനിപ്പിക്കണമെന്നാണ് മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്രമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്.ശബരിമല സ്പെഷ്യൽ ട്രെയിനുകളിൽ ഉയർന്ന അധിക നിരക്ക് ഈടാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രിയായ വി അബ്ദുറഹിമാൻ കത്തയച്ചിരിക്കുന്നത്.
ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യുന്ന നീക്കമാണ് റെയിൽവേയുടെ ഭാഗത്ത് നിന്നും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഇത് ഒരു തരത്തിലും അനുവദിക്കാൻ കഴിയില്ലെന്ന് മന്ത്രി കത്തിലൂടെ വ്യക്തമാക്കി.ഹൈദരബാദ് - കോട്ടയം യാത്രയ്ക്ക് 590 രൂപയാണ് നിലവിലെ സ്ലീപ്പർ നിരക്ക്.എന്നാൽ, ശബരി സ്പെഷ്യൽ ട്രെയിൻ നിരക്ക് 795 രൂപയാണ്.അതിനാൽ തന്നെ 205 രൂപ അധികമായാണ് ഈടാക്കുന്നത്.ജാതി-മത ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും എത്തുന്ന രാജ്യത്തെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. ഒരു തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തുന്ന വിശുദ്ധ യാത്രയെ കച്ചവടക്കണ്ണോടെ കാണുന്നത് ശരിയല്ലെന്നും മന്ത്രി കത്തിൽ പറഞ്ഞു.
ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് തീർത്ഥാടന കാലത്ത് ശബരിമലയിൽ എത്തുന്നത്.സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ് ശബരിമല തീർത്ഥാടനത്തിന് പ്രധാനമായും ട്രെയിൻ ആശ്രയിക്കുന്നത്.വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും അമിതനിരക്ക് പിൻവലിക്കണമെന്നുമാണ് മന്ത്രി വി അബ്ദുറഹിമാൻ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.




