- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം; തൃശ്ശൂരിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
തൃശ്ശൂർ:ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ.അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് സഹോദരന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഭിന്നശേഷികാരിക്ക് നേരെയാണ് മുൻ നഗരസഭാംഗം കൂടിയായ നേതാവ് പിടിയിലായത്.സംഭവത്തിൽ കുന്നംകുളം ആർത്താറ്റ് പുളിക്കപറമ്പിൽ സുരേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
യുവതിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്ന സഹോദരന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.സഹോദരന്റെ ഭാര്യ വീടിന് പുറത്ത് പോയപ്പോഴായിരുന്നു സംഭവം.യുവതിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച സഹോദരന്റെ ഭാര്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതോടെയാണ് ലൈംഗികാതിക്രമം നടന്നതായി യുവതി വീട്ടിൽ പറയുന്നത്.തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.ഇതോടെയാണ് സുരേഷ് പിടിയിലാവുന്നത്.
Next Story




