- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നുവർഷം മുമ്പ് വേനലവധിക്ക് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി ആദ്യത്തെ ലൈംഗിക പീഡനം; പെൺകുട്ടിയുടെ വീട്ടിലെത്തിയും പുറത്തുവച്ചും പീഡനം തുടർന്നു; പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനേഴുകാരൻ കസ്റ്റഡിയിൽ
പത്തനംതിട്ട: ഒരേ സ്‌കൂളിൽ പഠിക്കുന്ന പതിനാറുവയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സഹപാഠിയെ കസ്റ്റഡിയിലെടുത്തത്.
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെ പ്ലസ്ടു വിദ്യാർത്ഥിയായ 17-കാരന്റെ പേര് വെളിപ്പെടുത്തി. ഇതോടെ കുടുംബം ആറന്മുള പൊലീസിൽ പരാതി നൽകുകയും പൊലീസ് 17-കാരനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
2018 ഏപ്രിൽ മുതൽ ഇരുവരും സൗഹൃദത്തിലാണ്. 2019-ലെ വേനലവധിസമയത്താണ് പെൺകുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചായിരുന്നു പീഡനം. രണ്ടുതവണ പെൺകുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു. കഴിഞ്ഞ ഏപ്രിൽ-ജൂൺ മാസങ്ങൾക്കിടയിൽ പെൺകുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച് പീഡനം തുടർന്നതായും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള 17-കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയശേഷം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും.




