തിരുവനന്തപുരം:കണ്ണൂർ വിമാനത്താവളം മുൻ എംഡിയും എയർ ഇന്ത്യ മുൻ ചെയർമാനുമായ വി.തുളസീദാസിനെ ശബരിമല സ്പെഷൽ ഓഫീസറായി നിയമിച്ചു.വി.തുളസീദാസിനെ സ്‌പെഷൽ ഓഫീസറായി നിയമിക്കാൻ ഇന്ന് ചേർന്ന് മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.

മദ്യത്തിന് വിൽപ്പന നികുതി വർദ്ധിപ്പിക്കാനും പാൽ വില വർദ്ധിപ്പാക്കാനുള്ള തീരുമാനവും ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ എടുത്തിട്ടുണ്ട്.സംസ്ഥാനത്ത് മദ്യത്തിന് വിൽപ്പന നികുതി രണ്ട് ശതമാനം വർദ്ധിപ്പിക്കാനുള്ള തീരുമാനവും മന്ത്രിസഭാ യോഗം കൈക്കൊണ്ടു.ടേണോവർ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഒരു വർഷം ടേണോവർ ടാക്സായി ലഭിച്ചത് നൂറ്റിമുപ്പത് കോടിയായിരുന്നു.

മദ്യക്കമ്പനികൾ ബെവ്കോയ്ക്ക് നൽകാനുള്ള ടേണോവർ കുറയ്ക്കാനുള്ള തീരുമാനം നേരത്തെ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരുന്നു. ഇതിനാണ് മന്ത്രി സഭ അംഗീകാരം നൽകിയത്. വിൽപ്പന നികുതിയിൽ രണ്ട് ശതമാനം വർധിപ്പിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. ഇത് സംബന്ധിച്ച് പുതിയ നിയമഭേദഗതി കൊണ്ടുവന്നാൽ മാത്രമെ വിജ്ഞാപനം ഇറക്കാനാകൂ. സംസ്ഥാനത്ത് പാൽ ലീറ്ററിന് ആറുരൂപ വർധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വില വർധന എന്ന് മുതൽ നടപ്പിലാക്കണമെന്ന് മിൽമയ്ക്ക് തീരുമാനിക്കാമെന്നും മന്ത്രിസഭ നിശ്ചയിച്ചു.