- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയ്യോ, നമ്മുടെ ഉദ്ഘാടകൻ..വേദിവിട്ട് പോയെന്നു തോന്നുന്നു; പ്രഫഷണൽ കോൺഗ്രസിന്റെ വേദിയിൽ കെ.സുധാകരന്റെ പേര് മറന്ന് ശശി തരൂർ; പിന്നാലെ ഓൺലൈൻ വഴിയാണ് എത്തിയതെന്ന് എടുത്ത് പറഞ്ഞ് നന്ദിയും
കൊച്ചി;ശശി തരൂരിന്റെ സാന്നിധ്യം കൊണ്ട് തന്നെ ശ്രദ്ധേയമായ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന കോൺക്ലേവ് വേദിയിൽ സുധാകരനെ മറന്ന് ശശി തരൂർ എംപി.പരിപാടിയുടെ ഉദ്ഘാടകനായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പേര് മുഖ്യപ്രഭാഷണത്തിനിടെയാണ് തരൂർ പറയാൻ വിട്ട് പോയത്.വേദിയിലുള്ളവരുടെ പേരെടുത്ത് പറയുമ്പോൾ ഓൺലൈനായി ഉദ്ഘാടനം നടത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പേര് തരൂർ മറന്നുപോവുകയായിരുന്നു.തൊട്ട് പിന്നാലെ തന്നെ 'അയ്യോ നമ്മുടെ ഉദ്ഘാടകൻ' എന്ന പരാമർശത്തോടെ കെ.സുധാകരന്റെ പേര് എടുത്ത് പറഞ്ഞ് തരൂർ പ്രസംഗം തുടരുകയും ചെയ്തു.
പ്രസംഗത്തിനിടയിലെ ശശി തരൂരിന്റെ വാക്കുകൾ ഇങ്ങേനെ.'അയ്യോ, നമ്മുടെ ഉദ്ഘാടകൻ..വേദിവിട്ട് പോയെന്നു തോന്നുന്നു, കാണുന്നില്ല. അദ്ദേഹവുമായി രാവിലെ ഫോണിൽ സംസാരിച്ചിരുന്നു.അദ്ദേഹത്തിന് നേരിട്ടുവരാൻ കുറച്ച് അസൗകര്യമുണ്ട്.ഓൺലൈൻ വഴി വന്നതിൽ നന്ദി അറിയിക്കട്ടെ.'തരൂർ പറഞ്ഞു.മാത്യു കുഴൽനാടൻ, ഹൈബി ഈഡൻ, കെ.എസ്. ശബരിനാഥൻ എന്നിവരങ്ങുന്ന വേദിയിയിലായിരുന്നു തരൂർ സുധാകരന്റെ പേര് മറന്നത്.




