- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൊന്ന് സുഹൃത്തേ ഒരിക്കലും ഈ പാർട്ടി വിട്ടുപോകരുതേ, യുവജനങ്ങൾ എന്നും നിങ്ങൾക്കൊപ്പമുണ്ടാകും'; തരൂരിനെ പ്രശംസിച്ച് ടി പത്മനാഭൻ
കോഴിക്കോട്: മലബാർ സന്ദർശനമവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവം വിവാദമായതിന് പിന്നാലെ ശശി തരൂരിനെ പ്രശംസിച്ച് കഥാകൃത്ത് ടി പത്മനാഭൻ. മത്സരിക്കാൻ നിന്നപ്പോൾ പാർട്ടിക്കാർ തന്നെ ശശി തരൂരിന്റെ കാലുവാരാൻ ശ്രമിച്ചുവെന്നും ടി പത്മനാഭൻ പറഞ്ഞു.തരൂരിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിക്കപ്പെട്ടു. ഇന്ത്യയെന്ന വികാരം ഉൾക്കൊള്ളാൻ കഴിയാത്തവരുടെ ഇടയിലാണ് തരൂർ ജീവിക്കുന്നത്.
യുവജനങ്ങൾ തരൂരിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തരൂരിനെ വേദിയിലിരുത്തിയാണ് പത്മനാഭന്റെ പരാമർശം. പൊന്ന് സുഹൃത്തേ ഒരിക്കലും ഈ പാർട്ടി വിട്ടുപോകരുതെന്നും ടി പത്മനാഭൻ പറഞ്ഞു.അതേസമയം, താൻ ശശി തരൂരിന്റെ കടുത്ത ആരാധകനാണെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞത്. തരൂർ വേദിയിലിരിക്കെയാണ് ഷംസീറിന്റെ പ്രശംസ. തരൂർ ലോക പ്രശസ്തനാണെന്നും അദ്ദേഹം പറഞ്ഞു.
Next Story




