ഇരിക്കൂർ: ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. പടിയൂർ ആര്യങ്കോട് സ്വദേശി പുതുകുളത്തിൽ പിഎസ് സോജിത്ത് (32) നെയാണ് പുലിക്കാട്ട് നിന്ന് ഇരിക്കൂർ പൊലീസ് പിടികൂടിയത്.

8,000 രൂപയും മൊബൈൽ ഫോണും, നിരവധി നമ്പറുകൾ രേഖപ്പെടുത്തിയ കടലാസും പിടിച്ചെടുത്തു. ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ എംവി ഷീജുവിന്റെ നേതൃത്വത്തിൽ എസ്ഐ കൃഷ്ണൻ, സീനിയർ സിപിഒമാരായ രഞ്ജിത്ത്, പവിത്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.