- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ വീട്ടിലെത്തി അച്ഛനേയും മക്കളേയും തല്ലി; ഇടുക്കി പാമ്പുപാറയിൽ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു; സംഭവത്തിൽ ദുരഹതയെന്ന് നാട്ടുകാർ
ഇടുക്കി:ചെമ്മണ്ണാർ പാമ്പുപാറയിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു.പാമ്പുപാറ മൂക്കനോലിൽ ജെനീഷാ (38) ണ് അച്ഛന്റെ വെട്ടേറ്റ് മരിച്ചത്.മദ്യലഹരിയിൽ എത്തിയ ജെനിഷ് മക്കളെയും അച്ഛൻ തമ്പിയെയും മർദിച്ചിരുന്നു.ഇതേ തുടർന്നുണ്ടായ സംഘർഷത്തിനിടയിലാണ് ജെനീഷിന് വെട്ടേറ്റതെന്നാണ് സൂചന.ഇന്നലെ രാത്രിയിൽ നടന്ന സംഭവത്തിന് പിന്നാലെ പിതാവ് തമ്പിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.
വീട്ടിൽ സംഘഷമുണ്ടായതോടെ തമ്പി വാക്കത്തിയെടുത്ത് വീശുകയായിരുന്നു.സംഘർഷത്തിൽ ജെനിഷിന്റെ വലതുകൈക്കാണ് വെട്ടേറ്റത്. ഉടൻ തന്നെ ജെനിഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 5.30ന് മരണം സംഭവിച്ചത്.
അതേ സമയം വെട്ടേറ്റ മുറിവ് മരണത്തിന് കാരണമാവാൻ ഇടയില്ലെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും വഴി ജെനീഷ് പലവട്ടം ഛർദ്ദിച്ചെന്നും തുടർന്നാണ് കൂടുതൽ അവശനായെതെന്നും കൂടെയുണ്ടായിരുന്നവർ പൊലീസിനെ അറിയിച്ചതായെന്നും വിവരമുണ്ട്.
ഇക്കാര്യത്തിൽ ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം കേസ് ചാർജ്ജ് ചെയ്ത് അന്വേഷണം നടത്തുമെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണം കാരണത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയാൻ കഴിയൂ എന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.




