- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരുമായുള്ള പോരിനിടെ ഗവർണറെ കണ്ട് സ്പീക്കർ; അനൗപചാരിക സന്ദർശനം മാത്രമെന്ന് സ്പീക്കറുടെ ഓഫീസ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ എഎൻ ഷംസീർ. സ്പീക്കർ സ്ഥാനം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഷംസീർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്.
വൈകീട്ട് ആറിനായിരുന്നു കൂടിക്കാഴ്ച. അനൗപചാരിക സന്ദർശനം മാത്രമാണിതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ബില്ലുകളിൽ ഒപ്പിടുന്നതിനെക്കുറിച്ചൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും ഓഫീസ് അറിയിച്ചു.
Next Story




