- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പല്ലിശ്ശേരി സ്വദേശികളായവർ; കൊല നടത്തിയ വേലപ്പൻ അറസ്റ്റിൽ
തൃശൂർ: തൃശൂർ ചേർപ്പ് പല്ലിശേരിയിൽ അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊന്നു. പല്ലിശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62) മകൻ ജിതിൻ കുമാർ (32) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് അയൽവാസി വേലപ്പനാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ചേർപ്പ് പൊലീസ് പിടികൂടി
വേലപ്പനും കൊല്ലപ്പെട്ട ചന്ദ്രനും തമ്മിൽ ഉണ്ടായ തർക്കം പിന്നീട് സംഘർഷത്തിലേക്കെത്തുകയായിരുന്നു. ഉടൻ കത്തിയുമായി എത്തിയ വേലപ്പൻ ഇരുവരെയും കുത്തിവീഴ്‌ത്തുകയായിരുന്നു. ചോരാവാർന്നുകിടന്ന ചന്ദ്രനെയും ജിതിനെയും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story



