പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലസ്സുകാരൻ മുങ്ങിമരിച്ചു. ഒറ്റപ്പാലത്ത് 19ാം മൈലിലെ താമരക്കുളത്തിൽ കുളിക്കാനിറങ്ങിയ മുഹമ്മദ് സിനാനാണ് മുങ്ങി മരിച്ചത്.കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടയിൽ സിനാനെ കാണാതാവുകയായിരുന്നു.

ഉടൻ തന്നെ കൂടെയുണ്ടായിരുന്ന കുട്ടികൾ പ്രദേശവാസികളെ വിവരമറിയിച്ചു.തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.മരിച്ച മുഹമ്മദ് സിനാൻ വാണിയംകുളം ടി.ആർ.കെ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.