കോഴിക്കോട്: ആൺകുട്ടികളെയും പെൺകുട്ടികളെയുമടക്കം നിരവധി വിദ്യാർത്ഥികളെ പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. അത്തോളി സ്വദേശി അബ്ദുൽ നാസറാണ് അറസ്റ്റിലായത്.പീഡനവിവരം പുറത്തുപറഞ്ഞ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അഞ്ച് പോക്‌സോ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.ഇതേ തുടർന്ന് അദ്ധ്യാപകൻ ഒളിവിൽ പോയിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നലെ വൈകിട്ടാണ് അബ്ദുൾ നാസറിനെ കസ്റ്റഡിയിലെടുത്തത്.

മൂന്നാഴ്‌ച്ച് മുമ്പ് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. പീഡന വിവരം പുറത്തുവന്നതിന് പിന്നാലെ അദ്ധ്യാപകൻ പഠിപ്പിച്ച കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കി കൂടുതൽ വിദ്യാർത്ഥികൾ പീഡിനത്തിനിരയായിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.പലവിധത്തിൽ പ്രലോഭിപ്പിച്ചാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചതെന്ന് എലത്തൂർ പൊലീസ് അറിയിച്ചു.