- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിയാരത്ത് സഹകരണ സൊസൈറ്റി ജീവനക്കാരി സ്ഥാപനത്തിൽ ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
തളിപറമ്പ്: പരിയാരത്ത് സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹകരണ സൊസൈറ്റി ജീവനക്കാരിയെയാണ് പട്ടാപ്പകൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നരുവിലെ കടവത്ത് വളപ്പിൽ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചറൽ വെൽഫേർ സൊസൈറ്റിയിൽ തിങ്കളാഴ്‌ച്ച രാവിലെ പതിനൊന്നരയ്ക്കാണ്‌സംഭവം. മരണത്തിന് കാരണം വ്യക്തമാക്കി എഴുതി വെച്ച കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആരുമില്ലാത്ത സമയത്ത് സീന തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം.
മൃതദേഹം പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.സംഭവത്തിലെ ദുരൂഹതനീക്കാൻപൊലിസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്.
രണ്ടുവർഷംമുൻപ് കൂത്തുപറമ്പ് കാനറബാങ്ക് ശാഖയിൽ നിന്നും മാനേജർ ചുമതലയുള്ള യുവതി ജീവനൊടുക്കിയിരുന്നു. ഇതിനു ശേഷമാണ് നാടിനെ ഞെട്ടിച്ച മറ്റൊരു സംഭവം കൂടി നടന്നിരിക്കുന്നത്. സീനജീവനൊടുക്കാൻ കാരണം തൊഴിൽപരമായ കാര്യമാണോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.




