- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയത്തിലെ രാഷ്ട്രീയം ചർച്ച ചെയ്തില്ല; തരൂരിനെ പോലൊരാൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ വരുന്നത് ഗുണം ചെയ്യുമെന്ന് തലശേരി ആർച്ച് ബിഷപ്പ്
കണ്ണൂർ: മലബാർ പര്യടനം നടത്തുന്ന തരൂരിനെ പിന്തുണച്ച് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസിലെ പുതിയ സംഭവവികാസങ്ങൾ താനുമായി പങ്കിട്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.'തരൂരിനെപ്പോലെ ഒരാൾ കോൺഗ്രസിന്റെ നേതൃത്വത്തിലേയ്ക്ക് വരുന്നത് ഗുണം ചെയ്യുമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
പൊതു രാഷ്ട്രീയ കാര്യങ്ങൾ ചർച്ചയായെങ്കിലും രാഷ്ട്രീയത്തിലെ രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ല. എല്ലാ രാഷ്ട്രീയക്കാരെയും സ്വാഗതം ചെയ്യുന്നതാണ് സഭയുടെ നിലപാട്. അത്തരത്തിലൊരു സന്ദർശനമാണ് തരൂരിന്റേത്. സഭ നേരിടുന്ന പ്രശ്‌നങ്ങളൊന്നും ചർച്ച ചെയ്തില്ല.'- ബിഷപ്പ് വ്യക്തമാക്കി.
Next Story



