- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: ടിപ്പർ ലോറി മോഷണ കേസിലെ പ്രതിയെ ശ്രീകണ്ഠാപുരം പൊലിസ് മാഹിപള്ളൂരിൽ വെച്ചു അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ്് ചെയ്തു. പള്ളൂർ പൊലിസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മാഹിപാറാലിനു സമീപം പള്ളൂരിൽ കൊപ്രാക്കളത്തിൽ ഹൗസിൽ റമീസിനെയാ(45)ണ് ശ്രീകണ്ഠാപുരം പൊലിസ് അറസ്റ്റു ചെയ്തത്. 2008- ഒക്ടോബർ 23-നാണ് കേസിനാസ്പദമായ സംഭവം.
രാത്രി ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഇടുക്കി മണിപാറ സ്വദേശി ജോയ്ജോസിന്റെ ഭാര്യയുടെപേരിലുള്ള എട്ടുലക്ഷം രൂപ വിലവരുന്ന ടിപ്പർലോറിയാണ് മോഷണം പോയത്. പ്രതിയെ കോടതി 2021-ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രി സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.പി സുരേശൻ, അസി.സബ് ഇൻസ്പെക്ടർ പ്രേമരാജൻ, സീനിയർ സി.പി. ഒ രജീഷ് എന്നിവരാണ് മാഹി പള്ളൂരിൽ വെച്ചു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



