Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202429Saturday

ഇതുവരെ കാണാത്ത ഭാവമാറ്റവുമായി ടൊവിനോ; പേരില്ലാത്ത മനുഷ്യന്റെ കഥാപാത്രത്തിന് ജീവൻ നൽകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടൻ; ടൊവിനോ നായകനാകുന്ന അദൃശ്യ ജാലകങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇതുവരെ കാണാത്ത ഭാവമാറ്റവുമായി ടൊവിനോ; പേരില്ലാത്ത മനുഷ്യന്റെ കഥാപാത്രത്തിന് ജീവൻ നൽകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടൻ; ടൊവിനോ നായകനാകുന്ന അദൃശ്യ ജാലകങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:ഇതുവരെ കാണാത്ത ഗെറ്റപ്പിൽ യുവതാരം ടൊവിനോ തോമസെത്തുന്ന ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി.വെള്ളിത്തിരയിലെ തന്റെ അത്യപൂർവ്വമായ ഭാവമാറ്റത്തിലൂടെയാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്.ഒരു സാങ്കൽപിക സ്ഥലത്ത് നടക്കുന്ന കഥയ്ക്ക് സർറിയലിസ്റ്റിക് പരിചരണമാണ് സംവിധായകൻ നൽകിയിരിക്കുന്നത്. മനുഷ്യ യാഥാർഥ്യത്തിന് അപ്പുറത്തുള്ള അതീന്ദ്രീയമായ ഒരു ലോകത്തേക്ക് കേന്ദ്ര കഥാപാത്രത്തിനു മുന്നിൽ ഒരു വാതിൽ തുറക്കപ്പെടുകയാണ്. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ടൊവിനോയുടെ നായക കഥാപാത്രത്തിന് പേരില്ല.

കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്ന് സ്റ്റില്ലുകൾ പങ്കുവച്ചുകൊണ്ട് ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചു. സർറിയലിസത്തിൽ ഊന്നിയുള്ള എന്റെ ആദ്യ ചിത്രമാണ് ഇത്. നമുക്ക് ചുറ്റുമുള്ള നിരവധിയായ മനുഷ്യരെ പ്രതിനിധീകരിക്കുന്ന സിനിമ, ടൊവിനോ കുറിച്ചു. ഒരു യുദ്ധ വിരുദ്ധ ചിത്രവുമാണ് ഇത്. ഇതിനകം പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എല്ലനർ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്‌സ് എന്നിവർക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷൻസും ചേർന്നാണ്.നിമിഷ സജയൻ നായികയാവുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ഇന്ദ്രൻസുമെത്തുന്നുണ്ട്.

ഇത്തവണ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ച ദ് പോർട്രെയ്റ്റ്‌സിനു ശേഷം ഡോ. ബിജുവിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങൾ.അതേസമയം ടൊവിനോയുടേതായി മറ്റ് ചിത്രങ്ങളും റിലീസിന് തയ്യാറെടുക്കുന്നുണ്ട്.2018 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018, സനൽ കുമാർ ശശിധരന്റെ വഴക്ക്, ആഷിക് അബുവിന്റെ നീലവെളിച്ചം, സുജിത്ത് നമ്പ്യാരുടെ അജയന്റെ രണ്ടാം മോഷണം,അഖിൽ പോൾ- അനസ് ഖാൻ ടീമിന്റെ ഐഡന്റിറ്റി തുടങ്ങിയവയാണ് താരത്തിന്റേതായി പുറത്തുവരാനുള്ള മറ്റ് ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP