- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറ് ട്രെയിനുകൾ കൂടി ഓട്ടം നിർത്തുന്നു
കണ്ണൂർ: തിരക്ക് കുറയ്ക്കാൻ തുടങ്ങിയ ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നുവെന്ന് റെയിൽവെ. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകൾ ഇതിൽ ഉൾപ്പെടുന്നു. നടത്തിപ്പ്-സുരക്ഷ പ്രശ്നങ്ങൾ എന്നി ചൂണ്ടിക്കാട്ടിയാണ് സർവീസ് അവസാനിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
ശനിയാഴ്ചകളിൽ ഓടുന്ന മംഗളൂരു-കോയമ്പത്തൂർ-മംഗളൂരു പ്രതിവാര ട്രെയിൻ (06041/06042) ജൂൺ എട്ടു മുതൽ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മെയ് 25, ജൂൺ ഒന്ന് സർവീസുകൾ നിലനിർത്തിയിട്ടുണ്ട്.
മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക ട്രെയിൻ (06075/06076) റെയിൽവെ നേരത്തേ റദ്ദാക്കിയിരുന്നു. ഒരു സർവീസ് നടത്തിയ വണ്ടിയാണ് പൊടുന്നനെ നിർത്തിയത്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളിൽ) ട്രെയിൻ പ്രഖ്യാപിച്ചത്. ഏപ്രിൽ 20-ന് ഓടിക്കുകയും ചെയ്തു. അതേസമയം ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂൺ ഒന്നു മുതൽ ദക്ഷിണ റെയിൽവെയിലെ ലോക്കോപൈലറ്റുമാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
റദ്ദാക്കിയ ട്രെയിനുകൾ
മംഗളൂരു-കോയമ്പത്തൂർ എക്പ്രസ് (ശനി)-06041- (ജൂൺ എട്ടുമുതൽ 29 വരെ).
കോയമ്പത്തൂർ-മംഗളൂരു എക്പ്രസ് (ശനി)-06042- (ജൂൺ എട്ട്- 29).
കൊച്ചുവേളി-നിസാമുദ്ദീൻ എക്പ്രസ് (വെള്ളി)-06071- (ജൂൺ ഏഴ്-28).
നിസാമുദ്ദീൻ-കൊച്ചുവേളി എക്പ്രസ് (തിങ്കൾ)-06072- (ജൂൺ 10-ജൂലായ് ഒന്ന്).
ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായർ)-06037 (ജൂൺ 21-30).
വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കൾ) 06038 (ജൂൺ 22-ജൂലായ് ഒന്ന്).