- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദോഷം മാറണമെങ്കിൽ സ്വർണം കൊണ്ടൊരു രൂപമുണ്ടാക്കണം'; വാക്കത്തി വിൽക്കുന്ന സ്ത്രീകളുടെ വാക്ക് കേട്ട് വീട്ടമ്മ കൊടുത്തത് 21 പവൻ; തട്ടിപ്പിനായി കത്തി വൽപ്പനക്കാർ താമസിച്ചത് ഫ്ളാറ്റ് വാടകക്കെടുത്ത്; സ്വർണം തട്ടിയ സ്ത്രീകളെ കയ്യോടെ പിടികൂടി ഏറ്റുമാനൂർ പൊലീസ്
ഏറ്റുമാനൂർ:കത്തിയും വാക്കത്തിയും വിൽക്കാനെത്തി വീട്ടമ്മയുമായി പരിചയത്തിലായ ശേഷം തട്ടിപ്പ് നടത്തിയ സ്ത്രീകൾ പിടിയിൽ.വീടിന്റെ ദോഷം മാറ്റാനെന്ന പേരിൽ വീട്ടമ്മയായ സ്ത്രീയെ കബളിപ്പിച്ച് 21 പവൻ സ്വർണം തട്ടിയെടുത്തെന്ന കേസിലാണ് രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റുചെയ്തത്.പത്തനംതിട്ട പള്ളിക്കൽ പയ്യനല്ലൂർ ഭാഗത്ത് അയ്യപ്പഭവനത്തിൽ ദേവി (35),കൊല്ലം കലയപുരം കളക്കട ഭാഗത്ത് ചാരുവീണ പുത്തൻവീട്ടിൽ സുമതി (45) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്.
കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിച്ചാണ് ഇവർ തട്ടിപ്പ് നടത്തിവന്നത്. വീടുകളിലെത്തി കത്തിയും വാക്കത്തിയും വിൽക്കുന്ന പണിയുടെ മറവിലായിരുന്നു ദേവിയും സുമതിയും തട്ടിപ്പുകൾ ചെയ്തിരുന്നത്.
അതിരമ്പുഴയിലുള്ള സ്ത്രീയോട് പരിചയത്തിലായ ശേഷം വീടിന് ദോഷമുണ്ടെന്നും അത് മാറണമെങ്കിൽ സ്വർണംകൊണ്ട് രൂപം ഉണ്ടാക്കണമെന്നും പറഞ്ഞാണ് ഇവർ വീട്ടമ്മയിൽ നിന്നും സ്വർണം തട്ടിയെടുത്തത്.സ്ത്രീയുടെ പക്കൽനിന്നും പലപ്പോഴായാണ് ഇവർ സ്വർണം കൈക്കലാക്കിയത്.ഇവരുടെ പെരുമാറ്റത്തിൽ പിന്നീട് സംശയം തോന്നിയ വീട്ടമ്മ പൊലീസിൽ പരാതിനൽകി.തുടർന്ന് നടത്തിയ അന്വേഷണഥ്തിലാണ് ഇവർ പടിയിലാകുന്നത്.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.ഏറ്റുമാനൂർ സ്റ്റേഷൻ എസ്‌ഐ. പ്രശോഭ്, ബിജു, സ്റ്റാൻലി, സി.പി.ഒ.മാരായ നിസാ, ശാരിമോൾ, ജോഷ്, പുന്നൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




