- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രോ വാസുവിന് ഐക്യദാർഢ്യവുമായി തിരുവോണ നാളിൽ കോഴിക്കോട്ട് ഉപവാസ സമരം; ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യം
കോഴിക്കോട്: ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന് ഐക്യദാർഢ്യവുമായി തിരുവോണ നാളിൽ കോഴിക്കോട്ട് ഉപവാസ സമരം. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാന്റിനു സമീപമാണ് സമരം നടക്കുന്നത്.
ഗ്രോ വാസുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു കൂട്ടം മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളുമാണ് കോഴിക്കോട്ട് സമരം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സമരത്തിന്റെ തുടർച്ചയായാണ് തിരുവോണ നാളിലെ സമരം. സർക്കാർ കേസ് പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
വാസുവേട്ടന് ഐക്യദാഢ്യവുമായാണ് സമരം നടത്തുന്നതെന്ന് ഗ്രോ വാസു ഐക്യദാർഢ്യ സമിതി നേതാവ് അംബിക പറഞ്ഞു. അടുത്ത മാസം നാലിന് ?ഗ്രോ വാസുവിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
Next Story




