ഇടുക്കി: വഖഫ് ബോർഡ് മുൻ സിഇഒ ബി മുഹമ്മദ് ജമാലിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുടെയും വഖഫ് ബോർഡ് സിഇഒയുടെയും പോസ്റ്റ് ഒരേ പദവിയിലുള്ളതാണെന്ന് കാണിച്ച് സ്‌പെഷ്യൽ അലവൻസ് കൈപ്പറ്റിയെന്ന കേസിലാണ് അന്വേഷണം നടത്താൻ ഉത്തരവായത്.

എറണാകുളം വിജിലൻസ് അന്വേഷിച്ച് 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവായത്. വാഴക്കാല സ്വദേശി ബിഎം അബ്ദുൾ സലാം നൽകിയ പരാതിയിലാണ് നടപടി. 2005 ൽ മുഹമ്മദ് ജമാലിനോട് അധികമായി കൈപ്പറ്റിയ വരുമാനം തിരിച്ചടക്കണമെന്ന് സർക്കാർ ആവശ്യപെട്ടിരുന്നുവെങ്കിലും അടച്ചില്ല. ഇതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.