കണ്ണൂർ: മൂന്നാറിൽ രാഷ്ട്രീയക്കാരുടെ കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ച വീര ശൂര പരാക്രമിയായ വി എസ് അച്യുതാനന്ദൻ തോറ്റുമടങ്ങിയെന്ന് എഴുത്തുകാരൻ ടി.പത്മനാഭൻ പറഞ്ഞു. കണ്ണൂർ പുഴയാണ് ജീവനാണ് കൊല്ലരുതെന്ന സന്ദേശവുമായി കക്കാട് പുഴ മലിനമാക്കുന്ന വർക്കെതിരെ കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കക്കാട് പള്ളിപ്രം റോഡിലാണ് കൂട്ടായ്മ നടന്നത്. കക്കാട് പുഴ വ്യക്തികൾ മാത്രമല്ല പഞ്ചായത്തും കൈയേറിയിട്ടുണ്ട്. രാഷ്ടീയക്കാർ കൈയേറി യോ യെന്നറിയില്ല. പക്ഷെ മൂന്നാറിലെ കൈയേറ്റം രാഷ്ട്രീയക്കാരുടെതാണ്. പക്ഷെ മൂന്നാറിലെ കൈയേറ്റം രാഷ്ട്രീയക്കാരുടെതാണ്. കൈയേറ്റം തടയാൻ കഴിയാതെ അച്യുതാനന്ദന്റെ പൂച്ചകൾക്ക് മടങ്ങേണ്ടിവന്നുവെന്നും പത്മനാഭൻ പറഞ്ഞു. പരിപാടിയിൽ മേയർ ടി.ഒ.മോഹനൻ അധ്യക്ഷനായി.

ഡെപ്യുട്ടി മേയർ ഷബാന ടീച്ചർ, സുരേഷ് ബാബു എളയാവൂർ, എംപി രാജേഷ്, അഡ്വ.ടി. ഇന്ദിര, എൻ സുകന്യ തുടങ്ങിയവർ പങ്കെടുത്തു. പുഴ സംരക്ഷിക്കണമെന്ന പ്‌ളക്കാർഡ് ഉയർത്തി വിദ്യാർത്ഥി റാലിയും പ്രതിജ്ഞയും നടന്നു.