തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂർദ് മേരി കൊലപ്പെടുത്തിയത്.


പുലർച്ചെ നെയ്യാറ്റിൻകരയിലെ ഉദിയൻകുളങ്ങരയിലാണ് സംഭവം. ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ലൂർദ് മേരി കോടാലി കൊണ്ടാണ് ആക്രമിച്ചത്. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.