- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം സ്വദേശിനിയുടെ ആത്മഹത്യ; ഭർത്താവിന്റെ നിരന്തര പീഡനം കാരണമായി; പ്രേരണാകുറ്റത്തിന് എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
മലപ്പുറം:കൊല്ലം സ്വദേശിനിയുടെ ആത്മഹത്യയിൽ പ്രേരണാകുറ്റം ചുമത്തി ഭർത്താവായ സിവിൽ എക്സൈസ് ഓഫീസറെ കസ്റ്റഡിയിലെടുത്തു.കൊല്ലം സ്വദേശി ജിൻസിയുടെ ആത്മഹത്യയിലാണ് ഭർത്താവ് അലക്സ് അലോഷ്യസ് അറസ്റ്റിലായത്.കഴിഞ്ഞ മാസം 15-നാണ് മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാർട്ടേഴ്സിൽ ജിൻസി തൂങ്ങി മരിച്ചത്.
മരണത്തിന് പിന്നിൽ ഭർത്താവിന്റെ പീഡനമാണെന്ന് ആരോപണമുയർന്നിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിന്റെ ഉപദ്രവം കാരണമാണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.എക്‌സൈസ് ഉദ്യോഗസ്ഥനായ അലക്സ് ഭാര്യയെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്ന് ജിൻസിയുടെ ഫോണും ഡയറിയുക്കുറിപ്പുകളും പരിശോധിച്ചതിൽനിന്ന് പൊലീസ് കണ്ടെത്തി.തുടർന്നാണ് ഇയാളെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
മരിച്ച ജിൻസിയും അലക്‌സും കൊല്ലം ചവറ സ്വദേശികളാണ്.മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ ആണ് അലക്സ്.




