ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴു; രണ്ടു പേര് ചികിത്സ തേടി
കോഴിക്കോട്: വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ബര്‍ഗര്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട യുവതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താണ് രണ്ട് ബര്‍ഗര്‍ വാങ്ങിയത്. ഒരെണ്ണം പൂര്‍ണമായി കഴിച്ചതിനുശേഷം പരിശോധിച്ചപ്പോള്‍ രണ്ടാമത്തെ ബര്‍ഗറില്‍ പുഴുവിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച് ബര്‍ഗര്‍ തിരിച്ചേല്‍പ്പിച്ചു. വിഷയം ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജറെ വിളിച്ച് അറിയിക്കുകയും ചെയ്തു. പിറ്റേന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ […]
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ബര്‍ഗര്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട യുവതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താണ് രണ്ട് ബര്‍ഗര്‍ വാങ്ങിയത്. ഒരെണ്ണം പൂര്‍ണമായി കഴിച്ചതിനുശേഷം പരിശോധിച്ചപ്പോള്‍ രണ്ടാമത്തെ ബര്‍ഗറില്‍ പുഴുവിനെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന്, ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച് ബര്‍ഗര്‍ തിരിച്ചേല്‍പ്പിച്ചു. വിഷയം ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജറെ വിളിച്ച് അറിയിക്കുകയും ചെയ്തു. പിറ്റേന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ചേവായൂര്‍ പൊലീസില്‍ പരാതി നല്കി. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും പരാതി ലഭിച്ചിട്ടുണ്ട്.