- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾക്കായി വിദേശത്ത് നിന്നെത്തി; ചടങ്ങുകൾക്ക് ബന്ധുക്കളെ ക്ഷണിക്കാൻ പോകവേ ബൈക്കപകടം; 25 കാരന് ദാരുണാന്ത്യം
തിരുവനന്തപുരം:വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾക്ക് ബന്ധുക്കളെ ക്ഷണിക്കാൻ പോയ യുവാവിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം. അടുത്തയാഴ്ച നിശ്ചയിച്ച വീടിന്റെ ഗൃഹപ്രവേശച്ചടങ്ങ് ക്ഷണിക്കാൻപോയ നഗരൂർ ചെമ്മരത്തുമുക്ക് രാലൂർക്കാവ് പുതുശേരി വിളാകത്ത് വീട്ടിൽ എം. സ്വാമിദാസിന്റെയും അങ്കണവാടി അദ്ധ്യാപിക ജി.എസ്.രാജേശ്വരിയുടെയും മകൻ എസ്. ആർ.സിബിൻ (25) ആണ് വാഹനാപകടത്തിൽ മരിച്ചത്.തിങ്കളാഴ്ച രാത്രി 10.40-ന് കിളിമാനൂർ-ആലംകോട് റോഡിൽ ചൂട്ടയിൽ മുസ്ലിം പള്ളിക്ക് മുന്നിലായിരുന്നു അപകടം.
രാലൂർക്കാവിൽ പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾക്കായി വിദേശത്ത് ജോലിചെയ്തിരുന്ന സിബിൻ കഴിഞ്ഞമാസമാണ് നാട്ടിലെത്തിയത്.ചടങ്ങിന് ബന്ധുക്കളെ ക്ഷണിക്കാൻപോയി തിരികെ മടങ്ങുമ്പോൾ ബൈക്ക് ചാറ്റൽമഴയെ തുടർന്ന് റോഡിൽനിന്നു തെന്നിമാറി റോഡരികിലെ മൈൽകുറ്റിയിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സിബിൻ ഓടയ്ക്കുള്ളിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നുവെന്നാണ് കരുതുന്നത്.
അപകടസമയത്ത് മറ്റാരും ഇല്ലാത്തതിനാൽ അരമണിക്കൂറോളം സിബിൻ റോഡിൽത്തന്നെ കിടന്നു.ഏറെ നേരത്തിന് ശേഷം അപകടവിവരമറിഞ്ഞ് പൊലീസും സിബിന്റെ സുഹൃത്തുക്കളും എത്തിയപ്പോഴേക്കും മരിച്ചിരുന്നു.സിബിൻ പുതുതായി നിർമ്മിച്ച വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു.തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.എസ്.ആർ.സിജിൻ സഹോദരനാണ്.




