- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5 വയസുകാരനെ ഉടുപ്പില്ലാതെ നിലത്തുകിടത്തി; അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; കോൺഗ്രസ്സ് പ്രതിഷേധം വിവാദത്തിലേക്ക്
കൊച്ചി: ഓടകൾ തുറന്നുകിടക്കുന്ന സംഭവത്തിൽ കൊച്ചി നഗരസഭയിൽ അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. അഞ്ചുവയസുകാരനെ ഉപയോഗിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഉടുപ്പ് പോലുമില്ലാതെ കുട്ടിയെ നിലത്ത് കിടത്തി, കുഞ്ഞിന്റെ പുറത്ത് ചുള്ളിക്കമ്പുകളുമിട്ടു പ്രതിഷേധക്കാർ.കൊച്ചി പനമ്പിള്ളി നഗറിൽ തുറന്ന് കിടക്കുന്ന കാനയിൽ വീണ് മൂന്ന് വയസ്സുകാരന് ഇന്നലെയാണ് പരിക്കേറ്റത്.
പത്ത് വർഷമായി കൊച്ചിയിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ ഹർഷന്റെയും ആതിരയുടെയും മകനാണ് മെട്രോ നഗരത്തിൽ വെച്ച് അപകടത്തിൽപ്പെട്ടത്. വീഴ്ചയിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കുണ്ട്. അഴുക്കുവെള്ളം കയറിയതിനാൽ നെഞ്ചിൽ അണുബാധയുടെ ലക്ഷണങ്ങളുമുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞ്.
ചെളിവെള്ളത്തിൽ മൂക്കറ്റം മുങ്ങിയ കുരുന്നിനെ അമ്മയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലമാണ് രക്ഷിക്കാനായത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് തോടിന് മുകളിൽ സ്ലാബിടാത്തതെന്നാണ് കോർപ്പറേഷൻ പറയുന്നത്. പ്രശ്‌നപരിഹാരത്തിന് പല പദ്ധതികളും അവതരിപ്പിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കോർപ്പറേഷൻ മുടക്കിയെന്നും കൗൺസിലർ പറയുന്നു.




