- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം പാകം ചെയ്യുന്നതടക്കം വൃത്തിഹീനമായ സാഹചര്യത്തിൽ; പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ഹോട്ടലുടമ; തിരുവനന്തപുരത്തെ ബുഹാരി ഹോട്ടലിന് പൂട്ട് വീണു; ഇനി ഒരറിയിപ്പുണ്ടാകും വരെ തുറക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; കോട്ടയത്തുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം:നഗരത്തിലെ പ്രമുഖ റെസ്‌റ്റോറന്റായ ബുഹാരി ഹോട്ടലിന് പൂട്ട് വീണു.ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയെ തുടർന്നാണ് ഹോട്ടലിനെതിരെയുള്ള നടപടി.വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടലിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഭക്ഷ്യസുരക്ഷാ വിബാഗം ഉത്തരവിട്ടത്.ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ഹോട്ടൽ പൂട്ടുകയായിരുന്നു.
ഇനി ഒരറിയിപ്പുണ്ടാകും വരെ ഹോട്ടൽ തുറന്നു പ്രവർത്തിക്കരുതെന്നാണ് നിർദ്ദേശം.ഹോട്ടലിനെ കുറിച്ച് ലഭിച്ച പരാതിയെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന തടയാൻ ഹോട്ടൽ ഉടമ ശ്രമിച്ചിരുന്നു.തുടർന്ന് പൊലീസ് എത്തിയ ശേഷമാണ് പരിശോധന നടന്നത്.
അതേ സമയം കോട്ടയം സംക്രാന്തിയിലെ ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റ് നേഴ്‌സ് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടലുകളിൽ പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യവകുപ്പിന് മന്ത്രി വീണാ ജോർജ്ജ നിർദ്ദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താനായാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു.ഇത് ഫലവത്തായതായാണ് റിപ്പോർട്ട്.എന്നാൽ അവധി ദിവസങ്ങൾക്ക് ശേഷം ചില കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിർദ്ദേശം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് നടത്തിയ പരിസോധനയെ തുടർന്ന് തിരുവനന്തപുരത്തെ ബുഹാരി ഹോട്ടലിന് പൂട്ട് വീഴുന്നത്.
മറുനാടന് മലയാളി ബ്യൂറോ