ചെന്നൈ: പൂർണ്ണ ചന്ദ്രൻ ഉദിച്ച ദിവസം മക്കളുടെ ജനനം... നയൻതാരയ്ക്കും വിക്കിക്കും ഇനി രാജയോഗം.... നയൻതാരയ്ക്കും വിഘ്നേശനും കുട്ടികൾ ഉണ്ടായതിനെ എല്ലാ അർത്ഥത്തിലും ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ. കുഞ്ഞുങ്ങൾ ജനിച്ചത് പൂർണ്ണ ചന്ദ്ര ദിവസം. രണ്ട് പൂർണ്ണ ചന്ദ്രന്മാർ-ഇത് ഭാഗ്യത്തിന്റെ ലക്ഷ്ണമാണെന്ന് ഏവരും പറയുന്നു. ഐവിഎഫിലൂടെയാണ് കുട്ടികളുടെ ജനനം. ഭ്രൂണത്തെ നിർദിഷ്ട ദമ്പതികളുടെ ബീജവും അണ്ഡവും ടെസ്റ്റ്യൂബിൽ വെച്ച് ബീജസങ്കലനം നടത്തിയാണ് സൃഷ്ടിക്കുന്നത്. പിന്നീട് ഭ്രൂണത്തെ വാടക ഗർഭപാത്രത്തിലേക്ക് മാറ്റുന്നു. വാടക ഗർഭധാരണത്തിൽ കുഞ്ഞിന് ഗർഭപാത്രത്തിന്റെ ഉടമയുമായി ജൈവിക ബന്ധം ഉണ്ടാകില്ല.

തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിഘ്നേഷ് ശിവനാണ് തങ്ങൾ മാതാപിതാക്കളായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 'നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം'- എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചത്.

നയൻതാരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളിൽ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേർ താരദമ്പതികൾക്ക് ആശംസകളുമായി എത്തിയപ്പോഴും കല്യാണത്തിന് മുന്നേ നയൻതാര ഗർഭിണി ആയോ എന്നു തുടങ്ങിയ പല കമന്റുകളും ഒരു വിഭാഗം ആളുകളിൽ നിന്നും ഉയർന്നു. വാടക ഗർഭധാരണത്തിലൂടെ ആണ് നയൻതാര അമ്മയായത്.

ബോളിവുഡിന്റെ പ്രിയ നടി സണ്ണി ലിയോൺ ആദ്യമൊരു പെൺകുഞ്ഞിനെ ദത്തെടുത്തത് ബോളിവുഡിൽ വലിയ വാർത്തയായിരുന്നു. ഇതിന് ശേഷം 2018-ൽ വാടക ഗർഭധാരണത്തിലൂടെ ഇവർ രണ്ട് കുഞ്ഞുങ്ങളുടെ കൂടി അമ്മയായി. ഭർത്താവ് ഡാനിയേൽ വെബറും കുട്ടികളുമൊന്നിച്ചുള്ള ചിത്രങ്ങൾ എപ്പോഴും സണ്ണി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. 2020- ലാണ് വാടക ഗർഭധാരണത്തിലൂടെ താൻ മകളെ സ്വന്തമാക്കിയതായി ശിൽപ ഷെട്ടി അറിയിച്ചത്. ഈ കുഞ്ഞിന് മുമ്പ് ഒരു ആൺകുഞ്ഞും ശിൽപയ്ക്കുണ്ട്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന താരങ്ങളിലൊരാളാണ് പ്രീതി സിന്റ. പ്രീതിയും ഭർത്താവ് ജീനും 2021-ൽ ആണ് വാടക ഗർഭധാരണത്തിലൂടെ രണ്ട് കുഞ്ഞുങ്ങളെ സ്വന്തമാക്കിയതായി അറിയിച്ചത്. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജിയ, ജയ് എന്നാണ് കുഞ്ഞുങ്ങളുടെ പേരെന്നും താരം പോസ്റ്റിൽ കുറിച്ചിരുന്നു. പ്രിയങ്കയ്ക്കും ഭർത്താവും ഗായകനുമായ ജൊനാസിനും 2022-ലാണ് കുഞ്ഞ് പിറന്നത്. വാടക ഗർഭധാരണത്തിലൂടെയാണ് ഇവർ കുഞ്ഞിനെ സ്വന്തമാക്കിയതെന്ന് പ്രിയങ്ക തന്നെയാണ് അറിയിച്ചത്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങൾ ആണ് താരം ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.