- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജാ- നെടുമ്പാശേരി എയർഇന്ത്യാ വിമാനത്തിൽ ഉണ്ടായിരുന്നത് 193 യാത്രക്കാരും ആറ് ജീവനക്കാരും; ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം ഇറക്കാനാവാതെ 35 മിനിറ്റോളം സമയം വിമാനം ആകാശത്ത് ചുറ്റിപ്പറന്നു; എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിവരമറിയതോടെ എമർജൻസി ലാൻഡിംഗിനായി സംവിധാനങ്ങൾ സജ്ജമായി; നെടുമ്പാശ്ശേരിയിൽ ഇന്നലെ ഒഴിവായത് വലിയ അപകടം
കൊച്ചി: നെടുമ്പാശ്ശേരിയിൽ ഇന്നലെ ഷാർജ- കൊച്ചി വിമാനം എമർജൻസി ലാൻഡിങ് നടത്തേണ്ടി വന്നത് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലമാണ്. ഇന്നലെ വൈകുന്നേരം 8.15നാണ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത്. ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വരികയായിരുന്നു ഇന്ത്യ എക്സ്‌പ്രസ്.
193 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇറങ്ങുന്നതിന് മുൻപ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടതിനെ തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു.വിമാനം സുരക്ഷിതമായി ഇറക്കേണ്ട സംവിധാനമാണ് ഹൈഡ്രോളിങ് സിസ്റ്റം. . ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം ഇറക്കാനാവാതെ 35 മിനിറ്റോളം വൈകി. തുടർന്ന് ഈ സമയം വിമാനം ആകാശത്ത് ചുറ്റിത്തിരിയേണ്ടി വന്നു.
ഇതിന് ശേഷമാണ് നെടുമ്പാശേരിയിലെ എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിവരമറിയിച്ചു. എമർജൻസി ലാൻഡിങ് വേണ്ടി വരുമെന്ന് അറിയിച്ചു. അതേ തുടർന്ന് ആംബുലൻസുകളും പൊലീസ് സന്നാഹവും നെടുമ്പാശേരിയിൽ എത്തിയിരുന്നു. പ്രോട്ടോക്കോൾ പ്രകാരം യാത്രക്കാരെയും വിവരം അറിയിച്ചു. എന്നാൽ 8.35ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴുവായത്.
തകരാർ പരിഹരിച്ച ശേഷം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇനി സർവീസ് നടത്താനാവൂ. അതേസമയം, തകരാർ ഉടൻ പരിഹരിക്കുമെന്നാണ് അധികൃതർ പറയുന്നത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നും വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും സിയാൽ അറിയിച്ചു.
മറുനാടന്‍ ഡെസ്‌ക്