- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു രാജ്യങ്ങളിൽ നിന്നുള്ളവർ യാത്ര പുറപ്പെടും മുമ്പ് എയർ സുവിധയിലൂടെ പിസിആർ ടെസ്റ്റ് റിസൾട്ട് സമർപ്പിക്കണം; എല്ലാ യാത്രക്കാർക്കും ശക്തമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; ഇന്നു മുതൽ നടപ്പിലാക്കുന്ന വിമാന യാത്രാ നിയന്ത്രണങ്ങൾ ഇവയൊക്കെ
മുംബൈ: കോവിഡ് മഹാമാരി എന്ന മഹാവ്യാധി സമ്മാനിച്ച ദുരിതങ്ങൾ മറികടന്ന് ലോകം ഒന്നു തലയുയർത്തി വരികെയാണ് വീണ്ടും അതിശക്തമായി അതു തിരിച്ചു വരികയാണെന്ന വാർത്തകൾ എത്തുന്നത്. ആ സാഹചര്യത്തിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോവിഡിൽ നിന്നും രക്ഷപ്പെടാൻ ലോകരാജ്യങ്ങൾ അതിവേഗം നടപടികളും തുടങ്ങിയിരിക്കുകയാണ്.
അതിൽ ചൈന, സിംഗപ്പൂർ, ഹോംഗ് കോംഗ്, ദ റിപ്പബ്ലിക് ഓഫ് കൊറിയ, തായ്ലന്റ്, ജപ്പാൻ തുടങ്ങിയ ആറു രാജ്യങ്ങൾക്ക് ബ്രിട്ടൻ വിമാനയാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. ഇന്ന് ജനുവരി ഒന്നു മുതൽ ഈ ആറു രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളിൽ എത്തുന്ന എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് മുമ്പുള്ള ആർടി-പിസിആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണം എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
എയർ സുവിധ പോർട്ടലിൽ നൽകിയിരിക്കുന്ന സെൽഫ് ഡിക്ലറേഷൻ ഫോമുകൾ അന്താരാഷ്ട്ര യാത്രക്കാർ സമർപ്പിച്ച ശേഷം മാത്രം അവർക്ക് ചെക്ക് ഇൻ നൽകുവാനും ബോർഡിങ് പാസുകൾ നൽകാനും ശ്രദ്ധിക്കണമെന്നും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, റിപ്പബ്ലിക് ഓഫ് കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും യാത്ര ചെയ്യുന്ന യാത്രക്കാർക്കായി എയർ സുവിധ പോർട്ടൽ സെൽഫ് ഡിക്ലറേഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. പിസിആർ ടെസ്റ്റ് റിപ്പോർട്ടുകളും സെൽഫ് ഡിക്ലറേഷൻ ഫോമുകളും സമർപ്പിക്കണം, '' എന്ന് അതിൽ പറയുന്നുണ്ട്.
യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുമ്പ് ആർടി-പിസിആർ പരിശോധന നടത്തിയിരിക്കണം. ഓരോ രാജ്യാന്തര വിമാനത്തിലും എത്തുന്ന യാത്രക്കാരിൽ രണ്ടു ശതമാനം പേരെ റാൻഡം ടെസ്റ്റ് ചെയ്യുന്ന നിലവിലെ രീതി തുടരുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾക്കും ആറ് രാജ്യങ്ങളിൽ സാർസ് -കോവ് - 2 വേരിയന്റുകൾ വ്യാപിക്കുന്നതിനെയും കുറിച്ചുള്ള റിപ്പോർട്ടുകൾക്കുമിടയിലാണ് ഈ തീരുമാനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
ഷെഡ്യൂൾഡ് വാണിജ്യ എയർലൈനുകൾ, എയർപോർട്ട് ഓപ്പറേറ്റർമാർ, സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാർ/അഡ്‌മിനിസ്‌ട്രേറ്റർമാർ എന്നിവർക്കെല്ലാം പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ഗൈഡ്ലൈനുകൾ മന്ത്രാലയം വെള്ളിയാഴ്ച തന്നെ അയച്ചു കഴിഞ്ഞു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ഡിസംബർ 29ന് 83,003 അന്താരാഷ്ട്ര യാത്രക്കാർ ഇന്ത്യയിലേക്ക് എത്തിയിരുന്നു.
അതേസമയം, ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ കോവിഡ് 19 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്, ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഒരിക്കൽ കൂടി പുതിയ അന്തർദേശീയ ആഗമനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തികൾ വഴി ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും പുതിയ പ്രോട്ടോക്കോൾ ബാധകമാണ്.
യാത്രയ്ക്കായി ആസൂത്രണം ചെയ്യുമ്പോൾ, എല്ലാ യാത്രക്കാരും അവരുടെ രാജ്യത്ത് കോവിഡ് 19 നെതിരെയുള്ള വാക്‌സിനേഷന്റെ അംഗീകൃത പ്രൈമറി ഷെഡ്യൂൾ അനുസരിച്ച് പൂർണ്ണമായും വാക്‌സിനേഷൻ എടുത്തിരിക്കണം എന്ന് മാർഗ്ഗനിർദ്ദേശത്തിൽ പരാമർശിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ