- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിലെ മൂത്രമൊഴിക്കൽ തുടർക്കഥ! സഹപ്രവർത്തകന്റെ ദേഹത്ത് മൂത്രമൊഴിച്ചത് മദ്യപിച്ച് വിമാനത്തിൽ കയറിയ വിദ്യാർത്ഥി; യുഎസ് സർവ്വകലാശാല വിദ്യാർത്ഥി ഡൽഹിയിൽ പിടിയിൽ; വിദ്യാർത്ഥിയുടെ ക്ഷമാപണത്തിൽ പരാതി നൽകുന്നില്ലെന്ന് സഹയാത്രികൻ
ന്യൂഡൽഹി : മദ്യപിച്ച് വിമാനത്തിൽ സഞ്ചരിച്ച വിദ്യാർത്ഥി സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചു. ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എഎ 292 വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന വിദ്യാർത്ഥി ഉറക്കത്തിനിടെ മൂത്രമൊഴിക്കുകയായിരുന്നു. ന്യൂയോർക്കിൽനിന്ന് രാത്രി 9.15-ന് പുറപ്പെട്ട് ഡൽഹിയിൽ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ വിമാനത്തിലാണ് സംഭവം.
ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പാണ് സംഭവം.യുഎസ് സർവ്വകലാശാല വിദ്യാർത്ഥിയാണ് യുവാവ്. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന ഇയാൾ ഉറക്കത്തിൽ മൂത്രമൊഴിച്ചു. ഇത് സമീപത്തുള്ളയാളുടെ ദേഹത്തായി.ഇതോടെ സഹയാത്രികൻ അധികൃതരെ അറിയിക്കുകയായിരുന്നു.
എന്നാൽ സംഭവത്തിൽ വിദ്യാർത്ഥി ക്ഷമാപണവുമായി രംഗത്തെത്തി.വിദ്യാർത്ഥിയുടെ ക്ഷമാപണം കണക്കിലെടുത്ത് പൊലീസിൽ പരാതിപ്പെടുന്നതിൽ നിന്നും പരാതിക്കാരൻ പിന്മാറുകയായിരുന്നു.അതേസമയം, എയർലൈൻ ഇത് ഗൗരവമായി എടുക്കുകയും വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) റിപ്പോർട്ട് ചെയ്യുകയും ചെയ്തു.വിമാനം ഇറങ്ങിയ ഉടൻ സുരക്ഷാസേനയെത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തു.
പിന്നാലെ ബന്ധപ്പെട്ടവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ നിയമമനുസരിച്ച് യാത്രക്കാരന്റെ മോശം പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നിയമപ്രകാരമുള്ള നടപടിക്ക് അയാൾ വിധേയനാകും.കൂടാതെ കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് ഒരു നിശ്ചിത സമയത്തേക്ക് വിമാനത്തിൽ നിന്ന് വിലക്കാനും നിയമമമുണ്ട്. മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ സംഭവമാണ് ഇങ്ങനെയുണ്ടാവുന്നത്. നേരത്തേയും യാത്രക്കാരന്റെ മേൽ മൂത്രമൊഴിച്ചത് വലിയ വാർത്തയായിരുന്നു.
കഴിഞ്ഞ വർഷം എയർ ഇന്ത്യ വിമാനത്തിൽ ന്യൂയോർക്കിൽനിന്നു ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു ശങ്കർ മിശ്ര എന്നയാൾ മൂത്രമൊഴിച്ച സംഭവം വിവാദമായിരുന്നു. മാസങ്ങൾക്കിടെ ഇത് രണ്ടാംതവണയാണ് വിമാനത്തിൽ മൂത്രമൊഴിക്കുന്ന സംഭവമുണ്ടാകുന്നത്. കേസിൽ മിശ്രയ്‌ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യം ലഭിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ